കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില (Gold Price) തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ദ്ധിച്ചു. ഇന്ന് പവന് 200 രൂപ വര്‍ദ്ധിച്ച് 38000 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4750 രൂപയായി. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ബുധനാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. ബുധനാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4725 രൂപയുമായിരുന്നു വില. ഇന്നലെ 37,600 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4750 രൂപയും.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ ഈ മാസത്തെ സ്വര്‍ണവിലവിവര പട്ടിക ചുവടെ:
ഓഗസ്റ്റ് 1- 37,680 രൂപ
ഓഗസ്റ്റ് 2- 37,880 രൂപ
ഓഗസ്റ്റ് 3- 37,720 രൂപ
ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
ഓഗസ്റ്റ് 5 – 38,120 രൂപ
ഓഗസ്റ്റ് 6 – 37,800 രൂപ
ഓഗസ്റ്റ് 7- 38,040 രൂപ
ഓഗസ്റ്റ് 8 – 38,040 രൂപ
ഓഗസ്റ്റ് 9- 38,360 രൂപ
ഓഗസ്റ്റ് 10- 38,080 രൂപ
ഓഗസ്റ്റ് 10- 37.880 രൂപ
ഓഗസ്റ്റ് 11- 37,880 രൂപ
ഓഗസ്റ്റ് 12- 38,200 രൂപ
ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
ഓഗസ്റ്റ് 16- 38,400 രൂപ
ഓഗസ്റ്റ് 17- 38,320 രൂപ
ഓഗസ്റ്റ് 18- 38,320 രൂപ
ഓഗസ്റ്റ് 19- 38,240 രൂപ
ഓഗസ്റ്റ് 20- 38,240 രൂപ
ഓഗസ്റ്റ് 21- 38,240 രൂപ
ഓഗസ്റ്റ് 21- 38,080 രൂപ
ഓഗസ്റ്റ് 22 (രാവിലെ)- 38,080 രൂപ
ഓഗസ്റ്റ് 22 (ഉച്ചയ്ക്ക്)-37880 രൂപ
ഓഗസ്റ്റ് 22 (വൈകിട്ട്)-37680
ഓഗസ്റ്റ് 23- 37,600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഓഗസ്റ്റ് 24- 37,800
ഓഗസ്റ്റ് 25- 38,000