Thursday, July 3, 2025 4:29 am

സ്വര്‍ണവില പുതിയ ഉയരത്തിലേക്ക് : ഇന്ന് 520 രൂപ കൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വര്‍ണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,800 രൂപ നല്‍കണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് കേരളത്തില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2000 രൂപ കടന്നിരിക്കുകയാണ്.

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 65 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5100 രൂപയായി ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു.

പിന്നാലെയാണ് ഇന്നത്തെ വിലവര്‍ധന. ജൂലൈ 31നാണ് 40,000 എന്ന പുതിയ ഉയരം സ്വര്‍ണവില കുറിച്ചത്. ഓഗസ്റ്റ് ഒന്നിന് 160 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുളള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

ഒരു മാസത്തിനിടെ 5000 രൂപയാണ് ഉയര്‍ന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....