ചെക്ക്‌പോസ്റ്റുകളിലെ പോലീസുകാരെ പരിശോധനയില്ലാതെ മറ്റിടങ്ങളില്‍ ഡ്യൂട്ടി ചെയ്യിക്കുന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലുണ്ടായിരുന്ന പോലീസുകാരെ പരിശോധനയോ നിരീക്ഷണം ഇല്ലാതെ മറ്റിടങ്ങളില്‍ ഡ്യൂട്ടിക്കിടുന്നതായി പരാതി. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. എതിര്‍പ്പുണ്ടെങ്കിലും പ്രതികാര നടപടി ഭയന്ന് പരസ്യമായി രംഗത്ത് വരാന്‍ പോലീസുകാര്‍ മടിക്കുകയാണ്.

ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ അവിടുത്തെ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരെയാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെയും, ചരക്കുലോറികളിലുള്ളവരെയും പരിശോധിക്കുകയാണ് ഇവരുടെ ചുമതല. എന്നാല്‍ ആ ഡ്യൂട്ടി കഴിയുമ്പോള്‍ പരിശോധനയോ, നിരീക്ഷണമോ ഒന്നുമില്ല. കഴിഞ്ഞദിവസം കമ്പംമെട്ടിലൂടെ ചരക്കുലോറിയില്‍ വന്നയാള്‍ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന പോലീസുകാരന്‍ ഇപ്പോഴും മറ്റൊരിടത്ത് ഡ്യൂട്ടിയിലാണ്.

സഹപ്രവര്‍ത്തകര്‍ ഇക്കാര്യം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അപകടം വിളിച്ചുവരുത്തുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെതെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. പ്രതികാരനടപടിയുണ്ടാവുമെന്ന് ഭയന്ന് പരാതി നല്‍കാനും ഭയം. അതേസമയം രോഗം ലക്ഷണമുണ്ടെങ്കില്‍ മാത്രം നിരീക്ഷണത്തില്‍ വിട്ടാല്‍ മതിയെന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നതെന്നാണ് എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...