മോദി അയോധ്യയിലേക്ക് തിരിച്ചു , ക്ഷേത്രഭൂമിയില്‍ പാരിജാതം നടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി അയോധ്യയിലേക്ക് യാത്ര തിരിച്ചു. 12.40-നാണ് ഭൂമിപൂജ ചടങ്ങുകളും ക്ഷേത്രത്തിനുള്ള ആദ്യ ശിലാസ്ഥാപനവും നടക്കുക. ഡല്‍ഹിയില്‍നിന്ന് വ്യോമസേനാ വിമാനത്തില്‍ ലഖ്‌നൗവില്‍ ഇറങ്ങിയതിന് ശേഷം അവിടെനിന്ന് ഹെലികോപ്റ്റര്‍ മുഖേനെ അയോധ്യയിലേക്ക് പോകും. അയോധ്യയില്‍ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ആദ്യം ദര്‍ശനം നടത്തിയതിന് ശേഷമാകും രാമക്ഷേത്ര നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് പോവുക.

നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ സ്ഥലത്ത് പാരിജാത വൃക്ഷത്തിന്റെ തൈ നടുകയും ചെയ്യുമെന്നാണ് വിവരം. ഹിന്ദു വിശ്വാസമനുസരിച്ച് പാരിജാതം വിശുദ്ധ വൃക്ഷമാണ്.
ഗുജറാത്തില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഡ്രിപ്പ് ഇറിഗേഷന്‍ രീതിയിലായിരിക്കും വൃക്ഷത്തൈയ്ക്ക് ജലം ഉറപ്പുവരുത്തുക. ചെടികളുടെ വേരിലേക്ക് നേരിട്ട് ജലം ഉറപ്പു വരുത്തുന്ന ഈ രീതി ഗുജറാത്തിലെ ജലദൗര്‍ലഭ്യ മേഖലകളില്‍ പണ്ടു കാലം മുതല്‍തന്നെ ഉപയോഗിക്കുന്നതാണ്. ആഴ്ചകളോളം ചെടികള്‍ക്ക് ആവശ്യമായ വെള്ളം നഷ്ടപ്പെടാതെ ലഭ്യമാക്കാന്‍ ഈ രീതികൊണ്ട് സാധിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...