കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പവന് 240 രൂപയുടെ കുറവ്. 36,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,760 രൂപയും ചൊവ്വാഴ്ച 36,840 രൂപയുമായിരുന്നു പവന്‍ വില.
ഈ മാസത്തില്‍ ഏറ്റവും കൂടിയ സ്വര്‍ണവില ജനുവരി അഞ്ചിനും ഏറ്റവും കുറഞ്ഞ വില ജനുവരി 16നും രേഖപ്പെടുത്തിയിരുന്നു. ജനുവരി അഞ്ചിനാണ് പവന്‍ വില 38,400 രൂപയിലെത്തിയത്. ജനുവരി 16ന് പവന്‍ വില 36,400 രൂപയിലേക്ക് താഴ്ന്നു.