ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ബിജെപിക്ക്‌ ഗുണം ചെയ്യും : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും ഒരു പോലെ തുറന്ന് കാട്ടാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിന് ഹൈക്കമാന്‍ഡിനോട് നന്ദി പറയേണ്ടി വരുമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചു കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഹൈക്കമാന്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്.

ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു. ആര് പറഞ്ഞിട്ടാണ് ഉമ്മന്‍ ചാണ്ടി വന്നത്. പാണക്കാട്ട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. കോവിഡിനെ പിടിച്ചു കിട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണമാണ്. ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കോവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം വിവരക്കേടാണ്. കോവിഡ് രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഇപ്പോള്‍ കേരളമാണ്. ടീച്ചറമ്മ ഉറങ്ങുകയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...