Tuesday, March 4, 2025 10:54 pm

മംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിനുകളില്‍ വന്‍ കവര്‍ച്ച ; ഡയമണ്ട് ആഭരണങ്ങളടക്കം നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് ട്രെയിനുകളില്‍ വന്‍ കവര്‍ച്ച. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ് പ്രസ്സിലുമാണ് ഇന്നലെ കവര്‍ച്ച നടന്നത്. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലുണ്ടായ കവര്‍ച്ചയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ചെന്നൈ സ്വദേശി പൊന്നിമാരന്‍ കോഴിക്കോട് റെയിൽവേ സിഐക്ക് പരാതി നൽകിയിട്ടുണ്ട്. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് മോഷണം നടന്നതെന്നും ഡയമണ്ടും 21 പവൻ സ്വർണവും പണവും കവർന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

മലബാർ എക്സ് പ്രസ്സിലുണ്ടായ കവര്‍ച്ചയില്‍ കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. വടകരയിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. ആറ് പവൻ സ്വർണ താലി, രണ്ട് പവൻ വള, രണ്ടു മോതിരം, കമ്മൽ, മൂക്കുത്തി എന്നിവ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ഈ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗാണ് നഷ്ടപ്പെട്ടത്. ആകെ 9.5 പവൻ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇതോടൊപ്പം ബാഗിലുണ്ടായിരുന്ന എടിഎം കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയും നഷ്ടമായി. രണ്ട് സംഭവങ്ങളിലും ഇതുവരേയും ആരെയും പിടികൂടിയിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്തിസാന്ദ്രമായി കോട്ടാങ്ങൽ പൊങ്കാല

0
കോട്ടാങ്ങൽ: കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍...

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സൗജന്യ തൊഴില്‍മേള

0
പത്തനംതിട്ട : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ...

വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ കോച്ച് അനുവദിക്കണം ; കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ച്...

0
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ കോച്ച്...

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം  : ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ...