കരിപ്പൂരിൽ 2.3 കിലോ സ്വർണം പിടിച്ചു ; 2 പേർ കസ്‌റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്‌ട്ര വിമാന താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2.3 കിലോ സ്വർണം പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. തലശ്ശേരി സ്വദേശിനി ജസീല(27)യിൽ നിന്ന് 1.64 കിലോ സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. . കൊടുവള്ളി സ്വദേശി മുഹമ്മദ് അസീബിന്റെ ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 660 ഗ്രാം സ്വർണവുമുണ്ടായിരുന്നു.

ഷാർജയിൽ നിന്ന് എത്തിയ എയർ അറേബ്യ വിമാനത്തിലാണ് ഇവരെത്തിയത്. ഗ്രീൻ ചാനൽ വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ ടി എ കിരൺ, സൂപ്രണ്ട് പ്രവീൺകുമാർ, ഇൻസ്‌പെക്ടർമാരായ ഇ മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഡി സജിൻ, ഹെഡ് ഹവിൽദാർ എം സന്തോഷ്‌കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...