കരിപ്പൂര്‍ : കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കിലോഗ്രാമിലേറെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ജിദ്ദയില്‍ നിന്നും കോഴിക്കോ ടേക്കാണ് സ്വര്‍ണം കടത്തിയിരിക്കുന്നത്. ഒരു കിലോ 200ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ വില 56.06 ലക്ഷം രൂപ വരും. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി അജ്മല്‍ പിടിയിലായി.
കഴിഞ്ഞയാഴ്ചയും കരിപ്പൂരില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. മൂന്നുപേരില്‍ നിന്നുമായി പിടിച്ചെടുത്തത് 653 ഗ്രാം സ്വര്‍ണമാണ്. ഇവര്‍ രണ്ട് വിമാനങ്ങളിലാണ് കരിപ്പൂരില്‍ എത്തിയത്. രണ്ട് യാത്രാക്കാര്‍ ദുബായില്‍ നിന്നും ഒരാള്‍ ജിദ്ദയില്‍ നിന്നുമാണ് എത്തിയത്.
30.48 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നുംകൊണ്ടുവന്ന 325 ഗ്രാം സ്വര്‍ണം അഡാപ്റ്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊണ്ടുവന്നത്. ദുബായില്‍ നിന്നും വന്ന വ്യക്തിയുടെ കയ്യില്‍ നിന്നും 207 ഗ്രാം സ്വര്‍ണവും മറ്റേ ആളില്‍ നിന്നും 121 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. ഇവര്‍ സ്പീക്കറിനുള്ളിലും അതുപോലെ ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.