ശമ്പളം നല്‍കിയില്ല ; ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌ക്കരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശമ്പളം നല്‍കാത്തതില്‍ വന്‍ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. പ്രതിഷേധസൂചകമായി ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. ഇവര്‍ക്ക് 42,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് സാലറി ചലഞ്ചിന്റെ ഭാഗമായി ഇവരുടെ ശമ്പളം വെട്ടിക്കുറച്ചു. ഇത് വന്‍തോതില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി.

കോവിഡ് വാര്‍ഡുകളില്‍ ഉള്‍പ്പെടെ ജോലിചെയ്യുമ്പോള്‍ സാലറി ചലഞ്ചിലൂടെ ശമ്പളം പിടിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. എന്നാല്‍ അതിനുശേഷം ശമ്പളം നല്‍കാമെന്ന് ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. മുന്നൂറിലധികം ഡോക്ടര്‍മാര്‍ക്ക് മൂന്നുമാസം ജോലിചെയ്തതില്‍ ശമ്പളം നല്‍കിയിട്ടില്ല എന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെക്കുമെന്ന് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ മന്ത്രി ഇടപെട്ട് ശമ്പളം കൃത്യമായി നല്‍കാമെന്ന ഉറപ്പോടെ ഇവര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടാത്തതാണ് വീണ്ടും സമരനടപടികളിലേക്ക് കടക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിർബന്ധിതരാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...