സംസ്ഥാനത്തെ സ്വര്‍ണ്ണക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം : എകെജിഎസ്‌എംഎ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ട കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എകെജിഎസ്‌എംഎ) സര്‍ക്കാരിന് കത്തു നല്‍കി. ചീഫ് സെക്രട്ടറിക്ക് ആണ് അസോസിയേഷന്‍ കത്ത് നല്‍കിയിരിക്കുന്നത്. പല വിഭാഗത്തിലുള്ള വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും സ്വര്‍ണാഭരണശാലകള്‍ക്ക് അനുമതി ലഭിച്ചില്ല. കേരളത്തിലെ സ്വര്‍ണാഭരണശാലകളില്‍ 90 ശതമാനവും ചെറിയ വ്യാപാരശാലകളാണ്. ഇതില്‍ തന്നെ 70 ശതമാനവും സ്വയം തൊഴില്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

കഴിഞ്ഞ 35 ദിവസത്തിലധികമായി അടഞ്ഞുകിടക്കുന്ന ചെറുകിട സ്വര്‍ണാഭരണശാല ഉടമസ്ഥര്‍ കടക്കെണിയിലേക്കും അവരെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്കും നീങ്ങുകയാണെന്നും അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ സ്വര്‍ണ വ്യാപാരികള്‍ തയ്യാറാണ്. സര്‍ക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

The post സംസ്ഥാനത്തെ സ്വര്‍ണ്ണക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം : എകെജിഎസ്‌എംഎ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...