കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘങ്ങളും സമാന്തര ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം ഉപയോഗപ്പെടുത്തിയതായി വിവരം. കൊയിലാണ്ടിയിൽ സ്വർണ്ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം ഉപയോഗിച്ചുള്ള കോളുകളിലൂടെയാണ്. കേസ് അന്വേഷിക്കുന്ന വടകര പോലീസ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് വിവരം കൈമാറി.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍, കൊച്ചി, മൈസൂർ എന്നിവിടങ്ങളിൽ കണ്ടെത്തിയ എക്സ്ചേഞ്ചുകൾ പരസ്പര ബന്ധമുള്ളതാണെന്നും കണ്ടെത്തി. കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. കൊച്ചിയില്‍ ആറിടത്താണ് ഇന്നലെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു പ്രവര്‍ത്തനം. ഇവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പോലീസ് കണ്ടെടുത്തു. പിടിയിലായ മൂന്ന് യുവാക്കളെ ചോദ്യം ചെയ്യുകയാണ്.