Thursday, July 3, 2025 3:05 pm

കോഴിക്കോട്, മലപ്പുറം, കാസർഗോഡ് സ്വദേശികൾ മലദ്വാരത്തിൽ സ്വർണ്ണമെത്തിച്ചപ്പോൾ നാലാമൻ പരീക്ഷിച്ചത് പുതിയ രീതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യാന്തര വിമാനത്താളവത്തിൽ നിന്നും വീണ്ടും സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടിയുടെ സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയവരുടെ പക്കൽ നിന്നുമാണ് കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗം സ്വർണ്ണം പിടികൂടിയത്. പിടികൂടിയ സ്വർണ്ണത്തിന് കേരള വിപണിയിൽ ഒന്നരക്കോടിയോളം മതിപ്പു വിലയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നതും.

കോഴിക്കോട്, മലപ്പുറം, കാസർഗോഡ് സ്വദേശികൾ മലദ്വാരത്തിലും അടിവസ്ത്രത്തിലുമാണ് സ്വർണ്ണം കടത്തിയത്. വ്യത്യസ്ത രീതിയിലാണ് ഇവർ സ്വർണ്ണം കേരളത്തിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട് സ്വദേശിയിൽ നിന്ന് 1783 ഗ്രാം സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. അതേസമയം മലപ്പുറം സ്വദേശിയിൽ നിന്ന് 1140 ഗ്രാാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തു. കാസർകോട് സ്വദേശിയായ ഒരാളിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണമാണ് പിടികൂടിയത്. 117 ഗ്രാം സ്വർണ്ണമാണ് പേസ്റ്റ് രൂപത്തിലാക്കി ഇയാൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.

വ്യത്യസ്തമായ രീതി പരീക്ഷിച്ചുകൊണ്ടാണ് ഇക്കൂട്ടത്തിൽ നാലാമൻ സ്വർണ്ണം കടത്തിയത്. സ്വർണ്ണം പൊടി രൂപത്തിലാക്കി ബേസ് ബോർഡ് പെട്ടിയിലൊളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 200 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കേരളതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി. ആദ്യത്തെ മൂന്നുപേരും മലദ്വാരത്തിലും അടിവസ്ത്രത്തിനകത്തും സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക മാസ്‌ക് പിടിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

സംസ്ഥാനത്ത് 24 മണിക്കുറിനുള്ളിലാണ് വ്യത്യസ്ത സംഭവങ്ങളിലായി സ്വർണ്ണക്കടത്തൽ പിടികൂടുന്നത്. ഒന്നരക്കോടിയുടെ സ്വർണ്ണമാണ് കസ്റ്റംസ് കുറഞ്ഞ സമയത്തിനുള്ളിൽ പിടികൂടിയതും. സ്വർണ്ണം കടത്തുന്നതിന് വ്യത്യസ്ത രീതികൾ പരീക്ഷിക്കപ്പെടുന്നത് ഈ അടുത്ത കാലത്ത് വ്യാപകമാകുകയാണ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ ട്രിച്ചി വിമാനത്താവളത്തിൽ പിടിയിലായത് മൂന്നു ദിവസം മുമ്പാണ്. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് സിംഗപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരൻ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

ആദ്യ പരിശോധനയിൽ സ്വർണ്ണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സംശയത്തിൻ്റെ അടിസ്ഥാത്തിൽ അടിവസ്ത്രം പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. ഒരുമിച്ച് തുന്നിക്കെട്ടിയ രണ്ട് പാളികൾക്കിടയിലാണ് പാക്കറ്റ് ഒളിപ്പിച്ചിരുന്നത്. 301 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണമാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ്...

വിദ്യാലയ വിശേഷങ്ങള്‍ കത്തിലൂടെ രക്ഷിതാക്കളെ അറിയിച്ച് മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍...

0
പത്തനംതിട്ട : വിദ്യാലയ വിശേഷങ്ങള്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ച് അറിയിച്ച് മൈലപ്ര...

കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു

0
ലഖ്നൗ: കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ...

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ; റാന്നി ബി.ആർ.സി ഇൻക്ലൂസീവ് മെറിറ്റ് അവാർഡ്...

0
റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി...