കൊച്ചി : സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിത്തി ന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടു ദിവസമായി ഇരുവരും കസ്റ്റംസിന് കസ്റ്റഡിയിലായിരുന്നു.
ഇതിനിടയിൽ പ്രതികൾ വിദേശത്തേക്കുള്ള ഡോളർ കടത്ത് കേസിൽ മാപ്പ് സാക്ഷികളാക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട കൂടുതൽ വമ്പന്മാരെ കുറിച്ച് പ്രതികൾ സൂചന നൽകിയതായാണ് വിവരം.
സ്വർണ കള്ളക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. മൂന്നു പ്രതികളെയും രാവിലെ 11 മണിയോടെ വിഡിയോ കോൺഫറൻസിലൂടെയും നേരിട്ടും എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും.