Wednesday, July 2, 2025 7:22 pm

സ്വര്‍ണക്കടത്ത് : ബുധനാഴ്ചയോടെ നിർണായക അറസ്റ്റുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ നിർണായക അറസ്റ്റുകൾക്കു തയ്യാറെടുത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശത്തെ തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം.

ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകൾ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, ഇഡി എന്നിവർക്കു കൈമാറും. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് നടക്കുമ്പോൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും എൻഐഎ സംഘം അനൗദ്യോഗികമായി വിവരം തേടി. എന്നാൽ എൻഐഎ അന്വേഷിക്കുന്ന സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങൾ ദുബായിൽ നിന്നും ലഭിച്ചതായി അറിവില്ല.

ദുബായ് പോലീസ് കസ്റ്റഡിയിലെടുത്ത ഫൈസൽ ഫരീദിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് സ്വർണം നയതന്ത്ര പാഴ്സലിനുള്ളിലാക്കാൻ സ്വന്തം സ്ഥാപനം മറയാക്കാൻ അനുവദിച്ചതാണു കേസിൽ ഫൈസലിന്റെ റോൾ. കേസിലെ മറ്റൊരു പ്രതിയായ റബിൻസ് ഹമീദാണു സ്വർണം ഒളിപ്പിക്കുന്ന പാഴ്സൽ ഒരുക്കിയിരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ...

0
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി....

പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണം ; കോണ്‍ഗ്രസ് പരാതി നല്‍കി

0
പന്തളം: പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുപത്തിയാറാം വാർഡ്...

ഹാർമൻ കമ്പനിയുടെ 4500 രൂപ വിലയുള്ള ഹെഡ്സെറ്റിന് തകരാർ – 19500 രൂപ നൽകുവാൻ...

0
തൃശൂർ : 4500 രൂപയുടെ ഹെഡ്സെറ്റിന് തകരാർ, 19500 രൂപ നൽകുവാൻ...