തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  പ്രധാന കവാടത്തിന്റെ  ഇരുമ്പു ഗേറ്റിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തണ്ണിത്തോട്  മുല്ലശേരി വീട്ടിൽ മോഹനൻ (58) ആണ് മരിച്ചതെന്ന്  തണ്ണിത്തോട് പോലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവമെന്ന് കരുതുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് താമസിക്കുന്ന വീട്ടുകാർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ആശുപത്രി അധികൃതർ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലും ജില്ലാ മെഡിക്കൽ ഓഫീസറേയും വിവരം ധരിപ്പിക്കുകകയുമായിരുന്നു. തണ്ണിത്തോട് പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു.

പ്രത്യക്ഷ നോട്ടത്തില്‍ തന്നെ കൊലപാതകമാണെന്ന് സംശയിക്കത്തക്ക നിരവധി തെളിവുകള്‍ ഉണ്ടെങ്കിലും ഇത് ആത്മഹത്യയാണെന്ന് പോലീസ് പറയുന്നു. തൂങ്ങി മരിച്ചയാളുടെ കഴുത്തിലെ കുരുക്ക് മുറുകിയിട്ടില്ലെന്ന് വ്യക്തമായി കാണാം. തന്നെയുമല്ല ഇരുകാലുകളും നിലത്ത് മുട്ടിയ നിലയിലുമാണ്. തൂങ്ങി മരിക്കുമ്പോള്‍ കാട്ടുന്ന വെപ്രാളത്തിന്റെ ലക്ഷണങ്ങളോ ഗേറ്റിന്റെ വാതിലുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദമോ കേട്ടതായി സമീപവാസികള്‍ പറയുന്നില്ല. തന്നെയുമല്ല ആത്മഹത്യ ചെയ്യുവാന്‍ കേവലം എഴടിയോളം മാത്രം ഉയരമുള്ള ഇരുമ്പു ഗേറ്റ് തെരഞ്ഞെടുത്തുവെന്നതിലും സംശയം നിലനില്‍ക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...