കൊച്ചി: നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരുടെ റിമാന്‍ഡ് കാലവധി ഇന്ന് അവസാനിക്കാനിരിക്കെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി. റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് മൂവരെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയി ഹാജരാക്കും.
വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരിക്കും ഹാജരാക്കുക. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റ് കള്ളക്കടത്തിന് പിന്നിലുണ്ടെന്നും താന്‍ ഇതിലെ കണ്ണിയാണെന്നും സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. ഈ റാക്കറ്റിലൂടെ 21 തവണ നയതന്ത്ര മാര്‍ഗത്തിലൂടെ സ്വർണം കടത്തിയെന്നും മൊഴിയിലുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിക്കും.