സോഷ്യല്‍ മീഡിയ വഴി മൊബൈല്‍ വില്‍പന പരസ്യം നല്‍കി ഒന്നരക്കോടിയോളംരൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി മൊബൈല്‍ വില്‍പന പരസ്യം നല്‍കി ഒന്നരക്കോടിയോളംരൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. കല്ലിയൂര്‍ വള്ളംകോട് പകലൂര്‍ വട്ടവിള സിബി ഭവനില്‍ സിബി മോന്‍ (28) ആണ് ഫോര്‍ട്ട്.

മൊബൈല്‍ ഫോണ്‍ ഷോപ്പുടമകള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിലയേറിയ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കമ്പനികള്‍ പുറത്തിറക്കുന്ന ചെറിയ കേടുപാടുള്ള ഫോണുകള്‍ നന്നാക്കി വില്‍പന നടത്തുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയായിരുന്നു സിബിമോന്‍ തട്ടിപ്പ് നടത്തിയിരുന്നത്. തുടക്കത്തില്‍ ചില കടകള്‍ക്ക് ഫോണുകള്‍ നല്‍കിയശേഷം കൂടുതല്‍ തുക മുന്‍കൂറായി വാങ്ങി ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു.

ഒളിവില്‍പോയ സിബിമോന്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. ഫോര്‍ട്ട് സിഐ ജെ. രാകേഷ്, എസ്.ഐമാരായ എസ്. വിമല്‍, സെല്‍വിയസ്, സിപിഒമാരായ ബിനു, സാബു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം ; തൃശൂര്‍ ലോ കോളജ് അടച്ചു

0
തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ...

‘വിദ്യാർഥികളെ പേപ്പട്ടികളെ തല്ലുംപോലെ തല്ലിച്ചതച്ചു ; പ്രധാനമന്ത്രി മാപ്പ് പറയണം’ : കെ...

0
ഡല്‍ഹി : ഡല്‍ഹി സമരത്തിലെ പോലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍...

ശബരിമല സ്വര്‍ണക്കൊള്ള : കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും ; വിശദമായ അന്വേഷണത്തിന് എസ്‌ഐടി

0
കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും. പുതിയ കണ്ടെത്തലുകള്‍...

‘ഭീകരവാദം തിരഞ്ഞെടുക്കുന്നവർ‌ ഓപ്പറേഷൻ സിന്ദൂർ ഓർക്കണം’ ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

0
ശ്രീനഗർ : കാർഗിൽ വിജയദിനത്തിൽ പാകിസ്ഥാനു കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ...