കൊച്ചി : നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി എന്‍ഐഎ ഗവര്‍ണറെ സമീപിച്ചതായാണ് സൂചന.
കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വര്‍ണക്കടത്തില്‍ മന്ത്രിമാരുടെ പങ്കുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍ . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും എന്‍ഐഎ ചോദ്യം ചെയ്യും കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ 9മണിക്കൂറോളം നീണ്ടു.എന്ന് 10മണിക്ക് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തെനാണ് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇന്നതെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. സാക്ഷി എന്നനിലയ്ക്കുള്ള നോട്ടീസാണ് ശിവശങ്കറിന് എന്‍ഐഎ നല്‍കിയിരിക്കുന്നത്. ഇന്നത്തെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ഐജിയുടെ നേതൃത്വത്തിലായിരിക്കും. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ പങ്കെടുത്തിരുന്നു.