തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍ എന്‍.ഐ.എ കസ്റ്റഡിയിലായി. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള മൂന്ന് ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിയ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരാണ് ഇവര്‍. ഡി.ഐ.ജി കെ.ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തി.
അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഇന്ന് ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെ വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.