കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വര്‍ണം പിടിച്ചു.വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഈ സ്വര്‍ണം. കണ്ണൂര്‍ സ്വദേശി സയ്യിദില്‍ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വര്‍ണവും പിടികൂടി. സയ്യിദ് കമ്പിരൂപത്തിലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട : 50 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി – 2 യാത്രക്കാര്‍ പിടിയില്‍
RECENT NEWS
Advertisment