ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തിയ ശ്രീലങ്കൻ പൗരന്മാർക്ക് പാക് ബന്ധം ; എൻ ഐ എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു തിരുച്ചിറപ്പള്ളിയിൽ പിടിയിലായവർക്ക് പാകിസ്ഥാൻ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. തിരുച്ചിറപ്പള്ളിയിൽ നിന്ന് പിടിയിലായ ഒമ്പതംഗ സംഘത്തിലെ രണ്ട് പേർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാജി സലിം ശൃംഖലയുമായി ബന്ധമുണ്ടെന്നും ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതായും വിവരമുണ്ട്.

ഗുണശേഖരൻ എന്ന ‘ഗുണ’, സംഘത്തിലെ പുഷ്പരാജ് എന്ന ‘പൂക്കുട്ടി’ എന്നിവർക്കാണ് പാകിസ്ഥാൻ ബന്ധമുള്ളതെന്നും ശ്രീലങ്കയിലെ മയക്കുമരുന്ന് ഇടപാടുകളുടെ സൂത്രധാരൻമാരാണ് ഇവരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം തീരത്ത് നിന്ന് മയക്കുമരുന്ന് പിടികൂടിയതിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മയക്കുമരുന്നുകളും ആയുധങ്ങളും എത്തിച്ച് എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സംഘവുമായി ബന്ധമുള്ളവർ താമസിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...