സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഷഫീഖ്, ഷറഫുദീന്‍ എന്നീ രണ്ടു പേരാണ് അറസ്റ്റ് ചെയ്‌തത്. റമീസിന്റെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ഉച്ചയോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

സ്വപ്ന നല്‍കിയ ജാമ്യഹര്‍ജിയില്‍ എന്‍.ഐ.എ കോടതിയില്‍ വാദം തുടരുകയാണ്. നികുതി വെട്ടിപ്പ് കേസ് എങ്ങനെ യു.എ.പി.എയുടെ ഭാഗമാകുമെന്ന് കോടതി ആരാഞ്ഞു. സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കേസുകള്‍ ദേശസുരക്ഷയുടെ ഭാഗമാണെന്നും പ്രതികള്‍ ഇരുപത് തവണയായി 200 കിലോഗ്രാം സ്വര്‍ണം കടത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കേസ് ഡയറിയും ഡിജിറ്റല്‍ തെളിവുകളും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...