മഗലാപുരം സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതി  55 ലക്ഷം രൂപയുമായി കൊച്ചിയില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതി  55 ലക്ഷം രൂപയുമായി കൊച്ചിയില്‍ പിടിയില്‍. പാപ്പിനിശ്ശേരി സ്വദേശി റാഷിദ്‌ ആണ് വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ പിടിയിലായത്. മംഗലാപുരത്ത് നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷ്ടിച്ചു കടത്തിയ സംഭവത്തിലെ പ്രതിയാണ് പാപ്പിനിശ്ശേരി സ്വദേശിയായ റാഷിദ്. ഇയാളെ പിടികൂടാനായി കര്‍ണാടകയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചിയില്‍ എത്തിയിരുന്നു.

കച്ചേരിപ്പടിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ പോലീസെത്തി. ഇവരെ കബളിപ്പിച്ച്‌ വാഹനവുമായി രക്ഷപെടുന്നതിനിടെയാണ് ബോള്‍ഗാട്ടി പാലത്തിനു മുന്നിലെ കേരള പോലീസ് ചെക്കിങ് നടത്തുന്നതിന് മുന്നില്‍ റാഷിദ് എത്തിയത്. ബാങ്കില്‍ പോകുകയാണ് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇയാള്‍ സത്യവാങ്മൂലം കാണിച്ചു.

ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാല്‍ സംശയം തോന്നിയ പോലീസ് രേഖകള്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ സത്യവാങ്മൂലങ്ങള്‍ വാഹനത്തില്‍ കാണുന്നത്. തുടര്‍ന്ന് ബാഗില്‍ നിന്ന് പണവും കണ്ടെടുത്തു. ഇതിനു ശേഷമാണ് കര്‍ണാടക പോലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദ് എന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. റാഷിദിനെയും നിസാമിനെയും കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് റാഷിദിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് കര്‍ണാടക പോലീസിന്റെ തീരുമാനം. റാഷിദ് ഉള്‍പ്പെടെ അഞ്ചുപേരാണ് മംഗലാപുരത്തു നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതികളായുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....