തിരുവനന്തപുരം: ആക്‌സിസ് ബാങ്ക് കരമന ശാഖാമാനേജരെ സസ്‌പെന്‍ഡ് ചെയ്തു. പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപാടില്‍ ബന്ധപ്പെട്ടു എന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.
യു.എഇ കോണ്‍സുലേറ്റിനും സ്വപ്നാ സുരേഷിനും അക്കൗണ്ടുള്ള ബാങ്കാണിത്. ഇവിടെ നിന്ന് സ്വപ്നാ സുരേഷ് വിദേശ നാണയ വിനിമയ ചട്ടം മറികടന്ന് വിദേശത്തേക്ക് ഡോളര്‍ കടത്തിയതായി കണ്ടെത്തിയിരുന്നു.
കൈക്കൂലി പണം ഡോളറാക്കി മാറ്റാന്‍ ശേഷാദ്രി സഹായിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശേഷാദ്രിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ശേഷാദ്രി അയ്യരെ ഇ.ഡിയും കസ്റ്റംസും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.