കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് തരം കളളക്കടത്താണ് നടന്നതെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വപ്‌നയും സന്ദീപും സരിത്തും നടത്തിയ സ്വര്‍ണക്കടത്ത്, കോണ്‍സല്‍ ജനറല്‍ നടത്തിയ കളളക്കടത്ത്, അനധികൃത ഡോളര്‍ വിദേശത്തേക്ക് കൊണ്ടുപോയത് എന്നിവയാണ് അവ. ഉന്നതതലത്തിലുളള പലരുടേയും പണമാണ് ഇതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരേയും ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. കോണ്‍സല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി, കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് പാസ് നല്‍കി എന്നിവയാണ് സര്‍ക്കാരിനെതിരായി പറയുന്നത്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്‌നയാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.