കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വൻസമ്പാദ്യം സംബന്ധിച്ച വിവരങ്ങൾ എൻഐഎ പുറത്തു വിട്ടതിന് പിന്നാലെയാണ് അനധികൃത സ്വത്തുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങുന്നത്.
തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറിൽ നിന്നും പണവും സ്വർണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. പണവും സ്വർണവും ആയാണ് ഇത്രയും കോടിയുടെ സമ്പാദ്യം കണ്ടെടുത്തത്. എന്നാൽ ഇത്രയേറെ കോടികൾ സമ്പാദ്യമായി ഉണ്ടെങ്കിലും സ്വപ്ന സുരഷ് ആദായനികുതി അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് സ്വപ്നയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ചില സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം സ്വപ്നയ്ക്ക് ഉണ്ടായിരുന്നതായി ആദായനികുതി വകുപ്പ് സംശയിക്കുന്നു. സ്വപ്നയുടെ ബാങ്ക് ഇടപാടുകളൾ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങൾ കൈമാറും.