ചാല തുറക്കുന്നു : ഷിഫ്റ്റ് സംവിധാനത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണ വ്യാപനം അനിയന്ത്രിതമായതോടെ അടച്ച തിരുവനന്തപുരത്തെ  പ്രധാന വ്യാപാര കമ്പോളമായ ചാല തുറക്കുന്നു. ദീര്‍ഘനാളത്തെ അടച്ചിടലിനു ശേഷമാണ് ചാല കമ്പോളം തുറന്നത്. എന്നാല്‍ ഷിഫ്റ്റ് സംവിധാനത്തിലായിരിക്കും വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കുക. നിലവില്‍ നടപ്പാക്കാന്‍ പോകുന്ന ക്രമീകരണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും.

കഴിഞ്ഞ ദിവസം വ്യാപാരി പ്രതിനിധികളും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ജില്ലാ പോലീസ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് ഷിഫ്റ്റ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. അനിശ്ചിതമായി കമ്പോളം അടച്ചിടുന്നതില്‍ വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. ചാലയിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. പ്രതാപന്‍നായര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ധാരണ ആയത്.

രാത്രി 11 മുതല്‍ രാവിലെ 11 വരെ പച്ചക്കറി മാര്‍ക്കറ്റ്, കൊത്തുവാള്‍തെരുവ്, സഭാവതി കോവില്‍ തെരുവ് എന്നിവിടങ്ങളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ചാല മേഖലയിലെ മറ്റു കടകള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ഏഴു വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും. പൂക്കടകള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ഏഴുവരെയും തുറക്കാം. യോഗതീരുമാനം റിപ്പോര്‍ട്ടായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിക്കും. ഇതു സംബന്ധിച്ച തീരുമാനം ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്കാകും ചാല കമ്പോളം തുറക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...