കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വര്‍ണക്കടത്തിന് ഷാഫിയുടെ സഹായങ്ങള്‍ ലഭിച്ചെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.
ഇതിനിടെ തനിക്ക് കരിപ്പൂർ സ്വർണ്ണക്കടത്തിൽ പങ്കില്ലെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. അർജുൻ ആയങ്കിയെ ഫേസ് ബുക്കിലൂടെ മാത്രമാണ് പരിചയം. ജയിലിൽ ഫോൺ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങൾ കഥകൾ മെനയുകയാണ്. വീട്ടിൽ നിന്നും പിടിച്ചെടുത്തത് അനിയത്തിയുടെ ലാപ്ടോപ്പാണെന്നും മുഹമ്മദ് ഷാഫി പറഞ്ഞു.