Wednesday, April 16, 2025 11:27 pm

സ്വപ്നയ്ക്ക് വേണ്ടി കള്ളക്കേസ് ; ​പോലീസ് ഉന്നതർ കുടുങ്ങിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതോടെ 2 ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ കുരുക്കു വീണ്ടും മുറുകുന്നു. എയർ ഇന്ത്യ സാറ്റ്സിലെ അഴിമതി സംബന്ധിച്ചു കേന്ദ്ര സർക്കാരിനും വിജിലൻസ് കമ്മിഷനും പരാതി നൽകിയതിനെ തുടർന്നാണ് എയർ ഇന്ത്യ ഓഫിസർമാരുടെ സംഘടനാ നേതാവായ എൽ.എസ്. സിബുവിനെ കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അക്കാലത്താണ്  സാറ്റ്സിൽ നിയമിക്കപ്പെടുന്നത്.

തുടർന്നു 16 വനിതാ ജീവനക്കാരുടെ പേരിൽ വ്യാജ പരാതി സ്വപ്ന നൽകി. ഇതിനെതിരെ സിബു പോലീസിൽ പരാതിപ്പെട്ടെങ്കിലും ആദ്യ അന്വേഷണം സ്വപ്നയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ പിന്നീടു ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ‌ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ സഹായിക്കുന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥർക്ക്. സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിച്ച ദിവസങ്ങളിൽ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനും മുൻ ഡിജിപിയും സ്വപ്നയ്ക്കു വേണ്ടി ക്രൈംബ്രാഞ്ച് ഉന്നതരെ നിരന്തരം ഫോണിൽ വിളിച്ചത് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഗത്യന്തരമില്ലാതെയാണ്  കഴിഞ്ഞ ദിവസം സ്വപ്നയെ ഈ കേസിൽ പ്രതിയാക്കിയത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ സാറ്റ്സിൽ ഇവരുടെ കാലത്തു നടന്ന നിയമനങ്ങളും മറ്റും എൻഐഎ വിശദമായി പരിശോധിക്കുമെന്നാണു സൂചന. അതിനു പുറമേയാണ് ജയഘോഷിനെ ഗൺമാനായി നിയമിച്ചതും നിയമനം നീട്ടി നൽകിയതും കുരുക്കായത്. സ്വർണക്കടത്തിൽ ജയഘോഷിനു പങ്കുണ്ടോയെന്നു കസ്റ്റംസും എൻഐഎയും പരിശോധിച്ചുവരികയാണ്.  സ്വപ്നയും സരിത്തുമായി ജയഘോഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായും സ്വർണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോൾ വാങ്ങാൻ പോയ വാഹനത്തിൽ ഇരുവർക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എൻഐഎ കണ്ടെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

0
തൃശൂര്‍: കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ടുപേരെ...

ബാങ്കോക്കിലേക്കുള്ള യാത്രാ വിവരം മറച്ചുവെയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51കാരൻ അറസ്റ്റിൽ

0
മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രാ വിവരം മറച്ചുവെയ്ക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51കാരൻ...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

0
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോടാലി...

ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകിയ ഡോക്ടർക്ക് സ്ഥലംമാറ്റം

0
ജലൗണ്‍ (യുപി): ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസുകാരന് സി​ഗരറ്റ് വലിയ്ക്കാൻ...