Wednesday, July 2, 2025 7:53 pm

സ്വര്‍ണ്ണക്കടത്ത് : കസ്റ്റംസിന്‍റെ പിടിയിലായ റമീസ് നിരവധി കേസുകളിലെ പ്രതി

For full experience, Download our mobile application:
Get it on Google Play

തിരുവനംന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മലപ്പുറത്ത് കസ്റ്റംസിന്‍റെ പിടിയിലായ പെരിന്തല്‍മണ്ണ സ്വദേശി കെ ടി റമീസ് നിരവധി കേസുകളിലെ പ്രതി. സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. റമീസിന് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

നേരത്തെ നെടുമ്പാശ്ശേരി വിമാനംവഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് റൈഫിള്‍ അസോസിയേഷനായി കൊണ്ടുവന്നതെന്ന് പറഞ്ഞായിരുന്നു അന്ന് രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കളവ് കണ്ടെത്തുകയായിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റമീസിന് അത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആറ് തോക്കുകളാണ് കേരളത്തില്‍ എത്തിച്ചത്.

ഷാര്‍പ്പ് ഷൂട്ടറായ റമീസ് മണ്ണാര്‍ക്കാട് വനമേഖലയില്‍ അടക്കം മൃഗവേട്ട നടത്തിയതിന്‍റെ പേരിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 2014 ല്‍ രണ്ട് മാനുകളെ വെടിവെച്ച്‌ കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാര്‍ സ്റ്റേഷനിലാണ് കേസ്.

നാട്ടില്‍ വലിയ സൗഹൃദങ്ങള്‍ ഇല്ലാത്ത ആളാണ് റമീസെന്ന് അയല്‍വക്കക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം റമീസ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഈ ആരോപണം നിഷേധിച്ചു. അയല്‍വക്കക്കാരുമായി അകലം പാലിച്ചിരുന്ന റമീസിന്‍റെ വീട്ടില്‍ പുറത്തുനിന്നുള്ള ആളുകള്‍ അര്‍ധരാത്രിയില്‍ അടക്കം വന്നുപോയിരുന്നു. പല ഇടപാടുകളും തര്‍ക്കങ്ങളില്‍ കലാശിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകര്‍ന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു...

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ നടപടി ; ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ...

0
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ...

പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി എ.പി അബ്ദുള്ളകുട്ടി

0
തിരുവനന്തപുരം: തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി...

ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ...