കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. ഇതിന്റെ ഭാഗമായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി.മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും സന്ദീപ് നായര്‍ പറഞ്ഞു.
കേസില്‍ സന്ദീപ് നായര്‍ മുഖ്യസാക്ഷിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്.
മാപ്പുസാക്ഷിയാക്കുമോയെന്നതിന് ഉറപ്പു പറയാനാകില്ലെന്നു കോടതി. സന്ദീപ് നായരുടെ ഈ നീക്കത്തെ എന്‍ഐഎ എതിര്‍ത്തില്ല. സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തുന്നതിന് സിജെഎം കോടതിയെ സമീപിക്കുമെന്നും എന്‍ഐഎ പറഞ്ഞു. സന്ദീപ് നായരുടെ നീക്കം കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.