കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചതിനെ തുടര്‍ന്ന് എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
കൊച്ചി എന്‍.ഐ.എ ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ് ഉള്‍പ്പെടെയുള്ളവരുടെ റിമാന്‍റ് അടുത്തമാസം 7 വരെ നീട്ടി. എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്‍റാണ് നീട്ടിയത്. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.