ഷഹീന്‍ ബാഗ് സമരത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസക്കൂലിക്ക് ‌: ഡല്‍ഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസ വേതനം നല്‍കിയാണെന്ന് ഡല്‍ഹി പോലീസ്. കര്‍ക്കര്‍ദുമ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഡല്‍ഹി പൊലീസിന്‍റെ പരാമര്‍ശം. ശഹീന്‍ബാഗിലും ജാമിയ മിലിയ സര്‍വ്വകലാശാലക്ക് സമീപവും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ ദിവസ വേതനം നല്‍കിയാണ് സ്ത്രീകളെ പങ്കെടുപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റാരോപിതര്‍ മതത്തെയും സ്ത്രീത്വത്തെയും മാധ്യമ ശ്രദ്ധയെയും പരിചയായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും അലുമ്‌നി അസോസിയേഷന്‍ ഓഫ് ജെ.എം.ഐ പ്രസിഡന്‍റുമായ ഷിഫ-ഉര്‍-റഹ്മാന്‍റെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്. പണമായും ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സമ്പാദിച്ച തുക വിവിധയിടങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് ദിവസക്കൂലിയായി നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും വാട്സ് ആപ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നാണ് പോലീസിന്‍റെ അവകാശവാദം.

ജാമിയ മിലിയ സര്‍വ്വകലാശാലയുടെ ഏഴാം നമ്പര്‍ ഗേറ്റിനു മുന്നിലെ പ്രതിഷേധസമരത്തിന് അലുമ്‌നി അസോസിയേഷന്‍ ഓഫ് ജെ.എം.ഐ മൈക്ക്, പോസ്റ്റര്‍, ബാനറുകള്‍, കയറുകള്‍ തുടങ്ങിയവ നല്‍കി. പ്രതിഷേധത്തിനായി ബസുകള്‍ വാടകക്കെടുത്ത് നല്‍കിയത് എ.എ.ജെ.എം.ഐ ആണ്. ജാമിയയിലെ ഗേറ്റ് നമ്ബര്‍ 7 ന്റെ മുന്നിലെ പ്രതിഷേധ സ്ഥലത്ത് മാത്രം എ.എ.ജെ.എം.ഐയുടെ ദൈനംദിന ചെലവ് 5,000 മുതല്‍ 10,000 രൂപ വരെയാണെന്നും പോലീസ് പറയുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. നേരത്തെ കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതില്‍ വലിയ പ്രതിഷധം ഉയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...