കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ചിലകാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന അപേക്ഷയിലാണ് എസിജെഎം കോടതി മൊഴിയെടുത്തത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ അടുത്ത ചൊവ്വാഴ്ച വിശദമായി വാദം കേള്‍ക്കും. സ്വപ്നയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട് എന്നത് കൊണ്ട് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടാകണം എന്നില്ലെന്ന് ശിവശങ്കര്‍ വാദിച്ചു. താനാണ് സൂത്രധാരനെന്ന വാദം അടിസ്ഥാനരഹിതമാണ്. സ്വപ്ന, സരിത്, സന്ദീപ് തുടങ്ങിയവരാണ് സ്വര്‍ണക്കടത്തിന് പിന്നില്‍.
സ്വര്‍ണക്കടത്ത് നടന്നു എന്നു പറയുന്നതിന് വളരെ മുമ്പാണ് ലോക്കറുകള്‍ എടുത്ത് നല്‍കിയതെന്നും ശിവശങ്കര്‍ . സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ചുവിട്ട് തന്നെ കുടുക്കാനാണ് ഇഡി ശ്രമിക്കുന്നത് എന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്.