കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. എയര്‍ അറേബ്യയില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ തിരുനെല്‍വേലി സ്വദേശിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ അടിവസ്ത്രത്തിലും ശരീരത്തിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. ഇയാള്‍ക്കെതിരേ കസ്റ്റംസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഗ്രീന്‍ ചാനലിലൂടെ കടന്നുപോയ ഇയാള്‍ പുറത്തേക്ക് കടക്കാന്‍ തിടുക്കം കൂട്ടിയതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധിച്ചത്. പരിശോധനയില്‍ ഇയാളുടെ അരക്കെട്ടില്‍ സ്വര്‍ണം ഒളിപ്പിച്ച് വെച്ചതായി കണ്ടെത്തുകയായിരുന്നു. 90 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ എ.സി ജയചന്ദ്രന്‍ വ്യക്തമാക്കി.
പിന്നീടൊരിക്കലും സ്വർണ്ണം കടത്താൻ തോന്നാത്ത രീതിയിലുള്ള ശിക്ഷ ഉറപ്പാക്കുക.
പാസ്പോർട്ട് എക്കാലത്തേക്കുമായി ആ വ്യക്തിക്ക് നിഷേധിക്കുക.
ഉറവിടവും destination ഉം IB / RAW ഏജൻസികളെ ഉപയോഗിച്ച് കണ്ടുപിടിച്ചു നടപടി എടുക്കുക.
സ്വർണ കള്ളക്കടത്തു താനേ നിലക്കും.