തിരുവനന്തപുരം : വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന് കസ്റ്റംസിന് തെളിവുകള്‍ ലഭിച്ചു തുടങ്ങി. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ക്യാരി ബാഗുകള്‍ കസ്റ്റംസ് കണ്ടെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അഞ്ച് ക്യാരി ബാഗുകള്‍ കണ്ടെടുത്തത്. കേസിലെ പ്രതി സരിത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്.
സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് . ഡിപ്ലോമാറ്റിക്ക് ബാഗേജുകള്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ കോണ്‍സുലേറ്റിലേക്ക് കൊണ്ട് പോയി അവിടെ നിന്നാണ് തുറക്കേണ്ടത്. എന്നാല്‍ അത് ഉണ്ടായിട്ടില്ലെന്ന് കസ്റ്റംസ് പറഞ്ഞു.