ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; പെരിന്തല്‍മണ്ണ ഉണക്കമീന്‍ മാര്‍ക്കറ്റ് അടച്ചു

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : കൊവിഡ് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ എത്തിയ പെരിന്തല്‍മണ്ണയിലെ ഉണക്കമീന്‍ മൊത്തവ്യാപാര മാര്‍ക്കറ്റ് ഇന്ന് നഗരസഭ അധികൃതര്‍ അടച്ചു. ചുമട്ടുതൊഴിലാളികള്‍ അടക്കം കോറന്റൈനില്‍ പോകാന്‍ നഗരസഭ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. തറയില്‍ ബസ് സ്റ്റാന്‍ഡിലെ ഉണക്കമീന്‍ മൊത്തവ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവനാളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ.

ജൂലൈ ഏഴിനാണ് പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡിലെ ഉണക്കമീന്‍ മൊത്ത വ്യാപാര കേന്ദ്രത്തില്‍ തൃശൂര്‍ പൈങ്കുളം സ്വദേശിയായ ലോറി ജീവനക്കാരന്‍ എത്തിയത്. ഇയാള്‍ക്ക് വെള്ളിയാഴ്ച കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നുള്ള റൂട്ട് മാപ്പ് തയ്യാറാക്കിയതിലാണ് ഈ മാസം ഏഴാം തിയതി പെരിന്തല്‍മണ്ണ ഉണക്കമീന്‍ മാര്‍ക്കറ്റില്‍ ഇയാള്‍ എത്തിയ വിവരം ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ഉണക്കമീന്‍ മാര്‍ക്കറ്റ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അടപ്പിക്കുന്നത്.

ഇതിനെത്തുടര്‍ന്ന് മാര്‍ക്കറ്റിലെ വ്യാപാരികള്‍, വില്‍പ്പനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരെ കണ്ടെത്തി കോറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായി നഗരസഭ ആരോഗ്യ സമിതി ചെയര്‍മാന്‍ ആരിഫ് അറിയിച്ചു. മാര്‍ക്കറ്റില്‍ സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരെ കണ്ടെത്താന്‍ നഗരസഭ ആരോഗ്യ വിഭാഗം ശ്രമം നടത്തിവരികയാണ്. പെരിന്തല്‍മണ്ണ നഗരത്തിലെ പരിസരത്തുള്ള അങ്ങാടിപ്പുറം, താഴെക്കോട്, മങ്കട, പുലാമന്തോള്‍, കുളത്തൂര്‍ ആലിപ്പറമ്പ് , മേലാറ്റൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലുള്ള കച്ചവടക്കാരും പൊതുജനങ്ങളും ആശ്രയിക്കുന്നതാണ് പെരിന്തല്‍മണ്ണയിലെ ഈ ഉണക്കമീന്‍ മാര്‍ക്കറ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...