സ്വര്‍ണക്കടത്തിനു വേണ്ടി ഉപയോഗിക്കുന്നത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വര്‍ണക്കടത്തു കാരിയര്‍മാര്‍ വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുമായാണ് നാട്ടിലെത്തുന്നതെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ മുഹമ്മദ് ഷഫീഖില്‍ നിന്ന് വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. കാരിയര്‍മാരെ അവസാന നിമിഷത്തില്‍ തീരുമാനിക്കുന്നു എന്നതിനാലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായ കാരിയര്‍ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ കയ്യിലുണ്ടായിരുന്നതു വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ പ്രശസ്തമായ ആശുപത്രിയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണു കസ്റ്റംസ് കണ്ടെത്തിയത്. ഇതോടെയാണ്, സ്വര്‍ണക്കടത്ത് കാരിയര്‍മാര്‍ നാട്ടിലെത്താന്‍ വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നെന്ന് വ്യക്തമായത്.

സ്വര്‍ണം കസ്റ്റംസ് പിടികൂടുന്നതും, ക്വട്ടേഷന്‍ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നതുമൊക്കെ മറികടക്കുന്നതിനായി വിവിധ പദ്ധതികള്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ ആസൂത്രണം ചെയ്യാറുണ്ട്. കാരിയര്‍മാരെയും, യാത്ര ചെയ്യേണ്ട വിമാനവും കടത്തേണ്ട തീയതിയുമൊക്കെ അവസാന നിമിഷത്തിലാണു അന്തിമമായി തീരുമാനിക്കുന്നത്. ഈ സാഹചര്യത്തില്‍, കോവിഡ് പരിശോധനയ്ക്കു സാവകാശം ലഭിക്കില്ല. അതുകൊണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കും. സ്വര്‍ണക്കടത്തു സംഘമാണു സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും താന്‍ ടെസ്റ്റിന് വിധേയമായിട്ടില്ലെന്നും ഷഫീഖ് കസ്റ്റംസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഷഫീഖിന്റെ യാത്ര രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ബാര്‍ കോഡോ , ക്യൂആര്‍ കോഡോ ഇല്ല. അതുകൊണ്ടുതന്നെ ദുബായ് വിമാനത്താവളത്തില്‍ ഓണ്‍ലൈനായി പരിശോധിക്കാനാവില്ല. പ്രശസ്തമായ ആശുപത്രിയുടെ പേരിലുള്ള സര്‍ട്ടിപിക്കറ്റായതിനാല്‍ സംശയിക്കില്ലെന്നത് സ്വര്‍ണക്കടത്തു സംഘത്തിന് സഹായകമായി. ഇതു സംബന്ധിച്ചും യാത്രാ രേഖകളെക്കുറിച്ചും കസ്റ്റംസ് വിശദമായ പരിശോധന നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...