മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരില്‍ നിന്ന് 1538 ഗ്രാം സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍ നിന്നായി 70 ലക്ഷം രൂപയുടെ 1538 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്‌റ്റംസ് പിടികൂടിയത്.
എയര്‍ കസ്‌റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരായ പാലക്കാട് സ്വദേശിയില്‍ നിന്ന് 200 ഗ്രാം സ്വര്‍ണം റോളര്‍ സ്‌കേറ്റിംഗ് ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കോഴിക്കോട് സ്വദേശി 399 ഗ്രാം സ്വര്‍ണം കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലും കാസര്‍കോട് സ്വദേശികള്‍ 939 ഗ്രാം സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലുമാണ് കടത്താന്‍ ശ്രമിച്ചത്.