മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ രാത്രി ദുബായിയില്‍നിന്നു ഗോ എയര്‍ വിമാനത്തില്‍ എത്തിയ കാസര്‍ഗോഡ് പെരിങ്ങളെ സ്വദേശി അഹമ്മദില്‍നിന്നാണ് 702 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്നു ഗുളിക മാതൃകയിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം 813 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 702 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരിശോധനയില്‍ കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി മാധവന്, ഇന്‍സ്പെക്ടര്‍മാരായ എന്‍.അശോക് കുമാര്‍, മനോജ് കുമാര്‍, സന്ദീപ് കുമാര്‍, മനീഷ് കുമാര്‍, ഹെഡ് ഹവില്‍ദാര്‍ എം.വി വത്സല എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
RECENT NEWS
Advertisment