ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 34 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

മ​ട്ട​ന്നൂ​ര്‍ : ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 34 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി ദു​ബാ​യി​യി​ല്‍നി​ന്നു ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് പെ​രി​ങ്ങ​ളെ സ്വ​ദേ​ശി അ​ഹ​മ്മ​ദി​ല്‍നി​ന്നാ​ണ് 702 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെത്തു​ട​ര്‍​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം മൂന്നു ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി ശരീരത്തിനുള്ളില്‍ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണം 813 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​പ്പോ​ള്‍ 702 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ല​ഭി​ച്ച​ത്.​ യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ ക​സ്റ്റം​സ് അ​സി.ക​മ്മീ​ഷ​ണ​ര്‍ ഇ. വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ന്‍, സി.​വി മാ​ധ​വ​ന്‍, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍.അ​ശോ​ക് കു​മാ​ര്‍, മ​നോ​ജ് കു​മാ​ര്‍, സ​ന്ദീ​പ് കു​മാ​ര്‍, മ​നീ​ഷ് കു​മാ​ര്‍, ഹെ​ഡ് ഹ​വി​ല്‍​ദാ​ര്‍ എം.​വി വ​ത്സ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...