ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍ ജോലികള്‍ക്കായും കരാര്‍ ജോലികള്‍ക്കായും 15-20% അധിക നിയമനം നടത്തിയതായുള്ള ടീം ലീസ് സര്‍വീസസിന്റെ കണക്കുകള്‍ പുറത്തുവന്നു. ഷോപ്പിങ്, ഡെലിവറി, ഉപഭോക്തൃ ആവശ്യങ്ങള്‍ എന്നിവയില്‍ വലിയ വര്‍ധന പ്രതീക്ഷിച്ചാണ് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്.ഇത്തവണത്തെ തൊഴില്‍ വര്‍ധന ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ശ്രദ്ധേയം. ടയര്‍2, ടയര്‍3 നഗരങ്ങളും പ്രധാന നിയമന കേന്ദ്രങ്ങളായി മാറുകയാണ്. അതേസമയം, ടയര്‍1 നഗരങ്ങളിലെ തൊഴിലാളികള്‍ക്ക് താരതമ്യേന കൂടുതല്‍ വേതനവും ലഭിക്കുന്നുണ്ട്.

കമ്പനികള്‍ വലിയ തോതില്‍ ആളുകളെ നിയമിക്കുന്ന രീതിയില്‍ നിന്ന് മാറുകയാണ്. പ്രത്യേകിച്ച് ഫ്രണ്ട്ലൈന്‍ ജോലികള്‍ക്ക് ആവശ്യമായ കഴിവുകളുള്ളവരെയാണ് ഇപ്പോള്‍ കൂടുതലായി അന്വേഷിക്കുന്നത്. വന്‍തോതിലുള്ള നിയമനത്തില്‍ നിന്ന് കൃത്യമായ നിയമനത്തിലേക്ക് തൊഴിലുടമകള്‍ മാറുകയാണെന്നും ടീം ലീസ് സര്‍വീസസ് റിപ്പോര്‍ട്ട് പറയുന്നു. ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ്, ലോജിസ്റ്റിക്സ്, സംഘടിത റീട്ടെയില്‍, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളെ നിയമിച്ചത്.രാജ്യത്ത് ഡെലിവറി തൊഴിലുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡാണ്. ഉത്സവകാല തിരക്ക് മുന്നില്‍ക്കണ്ട് വെയര്‍ഹൗസുകളും ഫുള്‍ഫില്‍മെന്റ് സെന്ററുകളും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയാണ്.

റീട്ടെയില്‍ സ്റ്റോറുകളില്‍ സ്റ്റോര്‍ അസോസിയേറ്റുകള്‍, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍, ഇന്‍-സ്റ്റോര്‍ പ്രമോട്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നു. ഡാര്‍ക്ക് സ്റ്റോറുകളില്‍ ഫുള്‍ഫില്‍മെന്റ് ജീവനക്കാരെയും ആവശ്യമുണ്ട്. വെയര്‍ഹൗസുകളില്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കും ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തൊഴിലാളികള്‍ക്കും ഡിമാന്റുണ്ട്.റിട്ടേണ്‍സ്, ക്വാളിറ്റി വിഭാഗങ്ങളിലും കമ്പനികള്‍ നിയമനം നടത്തുന്നു. അടിസ്ഥാന ഡിജിറ്റല്‍ അറിവും കൂടുതല്‍ പ്രവര്‍ത്തന ജോലികള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും ഉള്ള തൊഴിലാളികളെയാണ് കമ്പനികള്‍ കൂടുതലായി തേടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...