നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും 359 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 300 ഇന്ത്യക്കാർ ഉൾപ്പെടെ 1200ലധികം പേരെ കാണാനില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയിൽ നിന്ന് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പുറപ്പെട്ട 288 പേരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും രക്ഷാപ്രവർത്തന ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം അപ്രതീക്ഷിതമായ അപകടകാരണം ഹിമവിസ്ഫോടനമാണെന്ന ഐഎസ്ആർഒ വിലയിരുത്തി.ഹിമപാളി പൊട്ടിവീണത് വൻ ദുരന്തത്തിന് കാരണമായെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.

തിബത്തൻ പർവ്വതനിരകളുടെ ഉയർന്ന ഭാഗങ്ങളിൽ നിന്നാണ് ദുരന്തത്തിന്‍റെ തുടക്കമെന്നാണ് നിഗമനം. അപ്രതീക്ഷിതമായി എത്തിയ മിന്നൽ പ്രളയത്തിൽ കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് നേപ്പാൾ സർക്കാർ നടത്തുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 1200ലധികം വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന സംശയവുമുണ്ട്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...