കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 856 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 34 ലക്ഷത്തിലധികം വില വരും.
കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീം എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. രണ്ട് ദിവസങ്ങളിലായി 1600 ഗ്രാമിലധികം സ്വര്‍ണമാണ് പിടികൂടിയത്.