കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1088 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 48 ലക്ഷം രൂപ വിലവരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
തുടര്‍ച്ചയായി കടത്ത് പിടികൂടിയിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് പലരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.