സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നു. പോലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സൈബര്‍ അധിക്ഷേപം തടയാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയര്‍ത്തിയിരുന്നതാണ്. അധിക്ഷേപം തടയാന്‍ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് ഇനി അറസ്റ്റ് ചെയ്യാവുന്നതാണ്.

വ്യാജ വാ‍ര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ ഭേദഗതി രംഗത്ത് വന്നിരിക്കുന്നത്. പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി ഉള്ളത്. സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേഗഗതിയെന്നാണ് വ്യാഖ്യാനം വന്നിരിക്കുന്നത്. പക്ഷെ പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തവന്നാല്‍ അഞ്ച് വര്‍‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിഗദ്ദര്‍ വ്യക്തമാക്കിയിരുന്നു.

പുതിയ ഭേദഗതി പ്രകാരം ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണണെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയോ ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പോലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം. എന്നാല്‍ അതേസമയം വാര്‍ത്ത വ്യാജമാണോ സത്യസന്ധമാണോയെന്ന് പോലീസിന് എങ്ങനെ കണ്ടെത്താനാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലാത്ത ചോദ്യമായി നിലനില്‍ക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...