സ്വര്‍ണ്ണക്കടത്ത് കേസ് ‌; എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ ഇന്ന് വാദം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ ഇന്ന് വാദം ആരംഭിക്കും. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസ് ഡയറി ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. അസിസ്റ്റന്‍റ്  സോളിസിറ്റര്‍ ജനറല്‍ കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചതിനാല്‍ വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസിലെ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോ‍ഴായിരുന്നു എന്‍ഐഎയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി സ്വീകരിച്ച ശേഷവും ഭീകരവാദ സംഘടനക്കുള്ള സാമ്പത്തിക സഹായം എന്ന എഫ്.ഐ.ആറിലെ കുറ്റാരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് കോടതി എന്‍ഐഎയോട് ആവര്‍ത്തിച്ചു. ഇക്കാര്യങ്ങളില്‍ ഇന്ന് വ്യക്തത വരുത്തുമെന്നായിരുന്നു എ എസ് ജി അറിയിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് വാദം ആരംഭിക്കുക. അതോടൊപ്പം എട്ട് പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...