പാലക്കാട് : ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി. അര കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റാണ് പിടികൂടിയത്. സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശി ദാമോദരന്‍ നാരായണന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് സ്വര്‍ണ ബിസ്‌ക്കറ്റാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ ബിസ്‌ക്കറ്റ്.
ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി
RECENT NEWS
Advertisment