തിരുവനന്തപുരം : സ്വർണക്കടത്തു വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ പരിശോധിക്കേണ്ട വിഷയങ്ങൾ വ്യക്തമാക്കി വിജ്ഞാപനം പുറത്തിറങ്ങി. സ്വർണക്കടത്തു കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിനെതിരെയുള്ള മനഃപൂർവമായ നീക്കമായി ആരോപിച്ചാണ് റിട്ട. ജസ്റ്റിസ് വി.കെ.മോഹനനെ സർക്കാർ വിഷയം അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷനായി നിയമിച്ചത്.
കമ്മിഷൻ ഓഫ് എൻക്വയറി ആക്ട് 1952 അനുസരിച്ചായിരുന്നു നടപടി. ആറു മാസമാണ് കമ്മീഷന്റെ കാലാവധി. ജൂലൈ മുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണെങ്കിലും ഉദ്ദേശ്യത്തിൽനിന്ന് വ്യതിചലിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സ്വപ്നയുടേയും സന്ദീപിന്റെയും ജയിലിൽനിന്നുള്ള വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായെന്നും വിശദീകരണക്കുറുപ്പിൽ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നു.